About ISmart Mobiles

കേരളത്തിലെ ഏറ്റവും വലിയ മൊബൈല്‍ ആക്സസറീസ് & സ്പെയേഴ്സ് ഹോള്‍സെയില്‍ ഡീലര്‍മാര്‍ ആണു ഐസ്മാര്‍ട്ട്.കഴിഞ്ഞ 15 വര്‍ഷമായ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐസ്മാര്‍ട്ടിനെക്കുറിച്ച് റീട്ടെയില്‍ രംഗത്തുള്ളവര്‍ക്ക് വ്യക്തമായ് അറിയാം

കോവിഡും അതിനെത്തുടര്‍ന്നുള്ള ലോക്ക് ഡൗണും ബിസിനസ്സ് രംഗത്തുണ്ടാക്കിയ തളര്‍ച്ചയെക്കുറിച്ച് വിഷമിക്കുന്ന നമുക്ക് ഒരുമിച്ച് നിന്നുകൊണ്ട് മുന്നേറാനുള്ള വാതായനങ്ങള്‍ തുറക്കുകയാണു ഐസ്മാര്‍ട്ട് ഇവിടെ..

ഇത് ഓണ്‍ലൈന്‍ കാലമാണു.ആ ട്രെന്റിനൊപ്പം നിങ്ങാന്‍ നിങ്ങളെ പര്യാപ്തരാക്കുകയാണു ഐസ്മാര്‍ട്ട് എന്ന ആപ്ലിക്കേഷനിലൂടെ ഞങ്ങള്‍.. അതിനായ് ചില്ലറ വ്യാപാരികള്‍ക്കായ് ഞങ്ങള്‍ അതിനൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അവതരിപ്പിക്കുന്ന ഈ ബി ടു ബി ആപ്ലിക്കേഷന്‍ നിങ്ങളുടെ ബിസിനസ്സ് വിപുലപ്പെടുത്താന്‍ മാത്രമല്ല വേഗതയാര്‍ജ്ജിക്കാനും സഹായിക്കുന്നു.

തിരക്കുകള്‍ക്കിടയില്‍ നിങ്ങളുടെ ബിസിനസ്സിനാവശ്യമായ അവശ്യ വസ്തുക്കള്‍ക്കായ് പലയിടത്തും അലഞ്ഞു തിരിയുന്ന ശീലം ഇനി ഉപേക്ഷിക്കാം.നിങ്ങളുടെ ബജറ്റിനു അനുയോജ്യമായ രീതിയില്‍ കൈവെള്ളകള്‍ക്കുള്ളിലിരുന്നു നിങ്ങള്‍ക്കാവശ്യമായ വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഐസ്മാര്‍ട്ട് സഹായിക്കുന്നു.

ഇത് പൂര്‍ണ്ണമായും മൊബൈല്‍ മേഖലയിലുള്ള ചില്ലറ വ്യാപാരികളെ ഉദ്ദേശിച്ചുള്ള ആപ്ലിക്കേഷനാണു.ഐസ്മാര്‍ട്ടില്‍ നിന്നും ലഭിക്കുന്ന പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രം ഉപയോഗിക്കാവുന്ന ഈ ആപ്ലിക്കേഷന്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതല്ല

നിങ്ങളില്‍ പലരും പല പ്രമുഖ കമ്പനികളുടേയും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തി പരിചയമുള്ളവരാണല്ലോ .. ഈ ആപ്ലിക്കേഷനിലെ കുറവുകളും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.ആയത് ആപ്ലിക്കേഷനിലെ കമ്പ്ലയിന്റ് എന്ന സെക്ഷനിലൂടെ അറിയിക്കാന്‍ ശ്രമിക്കുമല്ലോ..

ആപ്ലിക്കേഷന്റെ ഓരോ ഭാഗത്തും ആപ്ലിക്കേഷന്‍ എങ്ങിനെ ഉപയോഗിക്കാമെന്നും എന്തെല്ലാം സ്വൗകര്യമുണ്ടെന്നും വിശദമായ വീഡിയോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അത് കണ്ട് നിങ്ങളുടെ ഉപയോഗം കൂടുതല്‍ സൗകര്യപ്രദമാക്കാം

More DetailsAbout ISmart Mobiles